കൊച്ചി: നാലര പതിറ്റാണ്ടിൻ്റെ പേരും പെരുമയുമായി ആലപ്പുഴ കാട്ടൂർ ഹെർക്കുലിസ് ജിം നാൽപ്പത്തിയഞ്ചാം വയസ്സിലേക്ക്.
ആഘോഷ പരിപാടികളുടെ ഭാഗമായി ഹെർക്കുലിസ് ജിമ്മിൻ്റെ നേതൃത്വത്തിൽ ജനുവരി 12 ന് കലവൂർ എൻ.ഗോപിനാഥ് ഇൻഡോർ സ്റ്റേഡിയത്തിൽ മിസ്റ്റർ ആൻഡ് മിസിസ്സ് ആലപ്പുഴ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് ചാംപ്യൻഷിപ്പ് നടക്കും. ആലപ്പുഴ ഡിസ്ട്രിക്റ്റ് ബോഡി ബിൽഡിംഗ് അസ്സോസിയേഷനുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്.
മണ്ണഞ്ചേരി ഇൻസ്പെക്റ്റർ ഓഫ് പോലീസ് ടോൾസൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികൾ കൊച്ചിയിലെ ലോഡ്ജിൽ നിന്നും പിടിയിൽ. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ......
കൊച്ചി : വിശുദ്ധ കുർബാനയുടെ പൗരോഹിത്യ വേഷം വിസ്മരിക്കുന്ന വിമത പുരോഹിതർ നടത്തുന്ന സമരാഭാസങ്ങളെ വിശ്വാസി സമൂഹം ചോദ്യം ചെയ്യാൻ മുന്നോട്ട് വരണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.കത്തോലിക്ക സഭക്ക് എതിരായി സമരം ചെയ്യുന്ന സഭവിരുദ്ധരുടെ സമര പന്തൽ സന്ദർശിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ലേബലിൽ മൽസരിച്ച് വിജയിച്ച ജനപ്രതിനിധികൾ പരസ്യമായി സമരപന്തലിൽ എത്തിയത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഇവരുടെ പാർട്ടി നിലപാട് ഇക്കാര്യത്തിൽ പൊതു സമൂഹത്തോട് വ്യക്തമാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.മാർപാപ്പയുടെ ചിത്രം സമര പന്തലിൽ വയ്ക്കുകയും കൽപ്പനകളെ ലംഘിക്കുന്ന വിമതരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം.സമൂഹത്തിൽ സഭയെകുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സമരങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ സിനഡിന് നൽകിയ നിവേദനത്തിൽ സിഎൻഎ ചൂണ്ടിക്കാട്ടി.വൈദീക ജീവിതം തിരഞ്ഞെടുത്തപ്പോൾ സഭ അധികാരികൾക്ക് മുൻപാകെ നൽകിയ പ്രതിജ്ഞകൾ പാലിക്കാൻ കഴിയാത്തവർ മറ്റ് ജീവിത അന്തസ്കൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ......
കൊച്ചി : ജനുവരി 13 ന് തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. ......
കൊച്ചി: ജനാധിപത്യ രാജ്യത്ത് പൊതു ഇടങ്ങളിൽ സമരം ചെയ്യാൻ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പൊതു ഇടങ്ങൾ ഉള്ളിടത്തോളം സമരങ്ങളുമായി നിരത്തിലുണ്ടാകുമെന്നും ഷിയാസ് പറഞ്ഞു. ......
കൊച്ചി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ( ജെസിഐ) ഇടപ്പളളിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജോൺപോൾ എം ജെ ( പ്രസിഡൻ്റ്) ടൈജു തങ്കച്ചൻ (സെക്രട്ടറി), ശരത് കുറുപ്പ് (ട്രഷറർ), ആശ ജിൻസ് (വനിത വിഭാഗം ചെയർപേഴ്സൺ), അനന്യ ആൻ എബ്രഹാം (ജൂനിയർ വിഭാഗം ചെയർപേഴ്സൺ), ജോസ് ജോസഫ് (മുൻ പ്രസിഡൻ്റ്) രവി നമ്പൂതിരി, ജിൻസ് ജോർജ് (ഉപദേശകർ),എന്നിവർ ഉൾപ്പെടുന്ന ഭരണസമിതിയാണ് ചുമതലയേറ്റത്. ......
കൊച്ചി : വന നിയമത്തിൽ സമഗ്രമായ ഭേദഗതികൾ നിർദേശിച്ചുകൊണ്ടുള്ള 2024 -ലെ കേരള വന (ഭേദഗതി)ബില്ലിനെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകളും അഭിപ്രായങ്ങളും കേൾക്കുന്നതിനും പരാതിപ്പെടുന്നതിനുമുള്ള സമയപരിധി ജനുവരി 31 വരെ നീട്ടണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
1961 ലെ ഫോറസ്റ്റ് ആക്ട് ഭേദഗതിയുടെ മലയാളം പരിഭാഷ ജനുവരി നാലിനാണ് സർക്കാർ പ്രസിദ്ധീകരിച്ചത് . നിലവിൽ പരാതിയും നിർദേശങ്ങളും നൽകാനുള്ള സമയപരിധി ജനുവരി 10 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്;
വിശദമായ പഠനത്തിനും നിരീക്ഷണത്തിനും ചുരുങ്ങിയ സമയംക്രമം ബുദ്ധിമുട്ട് സൃഷ്ടിക്കും.
1961 ലെ ഫോറസ്റ്റ് ആക്ട് സർക്കാർ കൊണ്ടു വന്നിട്ടുള്ള ഭേദഗതി അനുസരിച്ച് ഏതൊരു വ്യക്തിയേയും വനത്തിൽ കയറി എന്ന സംശയത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യാനും ആരുടെ വീടും മജിസ്ട്രേറ്റിൻ്റേയോ മേലുദ്യോഗസ്ഥൻ്റേയോ അതുമതിയില്ലാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ......
എറണാകുളം: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജനുവരി 13 മുതല്‍ കൊച്ചിയില്‍ നടക്കും. ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും (സി.എ.ബി.ഐ) ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയും(സി.എ.ബി.കെ)യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. ......
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന് (കെപിഎംഎ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡ് സമര്‍പ്പണം ജനുവരി 11-ന് വൈകുന്നേരം 6.30 ന് കൊച്ചി റിനൈ ഹോട്ടലില്‍ നടക്കും. സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്സ് ഉടമ ബാബുവും അര്‍ഹരായി. ......
കൊച്ചി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിക്ക് ലൈഫ് ലോംഗ് ലേണിംഗ് സൗത്ത് ഏഷ്യ ഹബ് ഫോർ റിസർച്ച് ആൻഡ് ഹയർ സ്റ്റഡീസ് പദവി ലഭിച്ചു. ആജീവനാന്ത പഠനം എന്ന വിഷയത്തിൽ കോളേജിൽ നടന്ന ത്രിദിന അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപനച്ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. ......